124 തട്ടിപ്പു കേസുകളിൽ പ്രതി. വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൻ പിൻവലിക്കണം. പത്മവിഭൂഷൻ ലഭിച്ച വി.എസ് അച്ചുതാനന്ദൻ ആണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്.വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൻ പിൻവലിക്കണമെന്ന് ആവശ്യവുമായി എസ്എൻഡിപി സംരക്ഷണ സമിതി

പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി. 

New Update
vellapally

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരെ എസ്എൻഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൻ പിൻവലിക്കണമെന്ന് ആവശ്യം. 

Advertisment

124 തട്ടിപ്പു കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി. പുരസ്കാരത്തിനെതിരെ മോശം പ്രതികരണം നടത്തി. രാജ്യത്തെയും പുരസ്കാരത്തെയും അപമാനിച്ചുവെന്നും സമിതി.


ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംരക്ഷണ സമിതി പരാതി നൽകി. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി. 


പത്മവിഭൂഷൻ ലഭിച്ച വി.എസ് അച്ചുതാനന്ദൻ ആണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. ആരാണ് പുരസ്കാരത്തിന് ശിപാർശ നൽകിയതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും ചോദ്യം.

77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകാൻ തീരുമാനമായത്.

Advertisment