/sathyam/media/media_files/2026/01/30/1001626755-2026-01-30-12-56-55.jpg)
കൊച്ചി : യുവജനങ്ങളിലെ ജീവിത ശൈലീ മാറ്റങ്ങളെയും
മാനസിക ക്ഷേമത്തെയും സംബന്ധിച്ച് ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിച്ചതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു.
പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
യുവജനങ്ങളുടെ സ്വഭാവത്തിലെ മാറ്റം, വിവാഹ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരുന്ന സംഘർഷം, അവ പരിഹരിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ, വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാര ക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് പഠന വിധേയമാക്കുന്നത്.
സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി വിദ്യാർത്ഥികളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായത്തോടെയാണ് പഠനം നടത്തുക.
ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പിലാക്കുന്നുണ്ട്.
സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.
അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 16 എണ്ണം തീർപ്പാക്കി.
14 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി 6 പരാതികൾ ലഭിച്ചു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, സ്വകാര്യ സ്ഥാപനത്തിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്, സൈബർ തട്ടിപ്പ്, പി.എസ്.സി നിയമനം
തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു.
അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി സി വിജിത, പി പി രൺദീപ്, സെക്രട്ടറി ദീപാ സുരേന്ദ്രൻ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us