/sathyam/media/media_files/2026/01/30/1001626632-2026-01-30-11-58-25.jpg)
കൊച്ചി :സംസ്ഥാന ബജറ്റ് പട്ടികജാതി സമൂഹത്തെ പൂർണ്ണമായും അവഗണിച്ചു എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു .സംസ്ഥാന ബജറ്റ് ക
ണക്കുകളിലെ കള്ളക്കളികളികൾ മാത്രം ആണ്
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വലിയ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും, കൃത്യമായ ആസൂത്രണമില്ലായ്മയും ഫണ്ട് വിനിയോഗത്തിലെ അശാസ്ത്രീയതയും മൂലം ഈ ജനവിഭാഗം കടുത്ത അവഗണന നേരിടുകയാണ്.
2026-27 സാമ്പത്തിക വർഷത്തെ പട്ടികജാതി ഉപപദ്ധതി (SCSP) വിഹിതം പരിശോധിച്ചാൽ, പുറമെ കാണുന്ന വലിയ തുകകൾക്ക് പിന്നിൽ അർഹമായ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന പ്രവണത വ്യക്തമാണ്.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്:തന്നെ വിദ്യാർത്ഥികളോടുള്ള വഞ്ചനയാണ് തുറന്നു കാണിക്കുന്നത്
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് താങ്ങാവേണ്ട പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
പോസ്റ്റ് മെട്രിക് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള സംസ്ഥാന വിഹിതമായി 370 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത് മുൻ വർഷങ്ങളിലെ സ്‌കോളർഷിപ്പ് കുടിശിക വിതരണം ചെയ്യുന്നതിനും 2026-27 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനും 500 കോടി രൂപ വേണ്ടി വരുമ്പോഴാണ് 130 കോടി രൂപയുടെ കുറവ് പദ്ധതി വിഹിതത്തിൽ വരുത്തിയിരിക്കുന്നത്. ഇത് അടുത്ത വർഷവും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക മുടങ്ങുന്നതിന് കാരണമാവും.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഈ പദ്ധതിയിൽ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവോ പഠനച്ചെലവോ പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 60 ശതമാനം വരുന്ന കേന്ദ്രവിഹിതം കൃത്യമായി നേടിയെടുക്കുന്നതിലോ സംസ്ഥാനത്തിന്റെ പങ്ക് കൃത്യമായി ലഭ്യമാക്കുന്നതിലോ സർക്കാർ പരാജയമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, സാമൂഹിക മേഖലയിലും സ്ഥിതി പരിതാപകരമാണ്.
ഭവനരഹിതരായ പട്ടികജാതിക്കാർക്കായി ലൈഫ് മിഷൻ വഴി 300 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും, ഇതിൽ 50 കോടിയിൽ അധികം തുക ചെലവഴിക്കാറില്ല.
പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായുള്ള ഡോ.അംബേദ്ക്കർ ഗ്രാമം പദ്ധതിയ്ക്ക് 65 കോടി രൂപ മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. ഈ തുക അപര്യാപ്തമാണ്.
പട്ടികജാതി യുവാക്കളുടെ തൊഴിൽ നൈപുണ്യത്തിനായി നീക്കിവെച്ചിട്ടുള്ള തുകകൾ പ്രഹസനമാണ്.
എംപവർമെന്റ് സൊസൈറ്റികൾക്കായി വെറും 1 കോടി രൂപ എന്ന നാമമാത്രമായ തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ്.
സംരംഭകത്വ വികസനത്തിനായി കെ-ബിസ്സ് പോലുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും (5 കോടിരൂപ), നിലവിലുള്ള തൊഴിൽ പരിശീലന പദ്ധതികൾക്ക് (75 കോടി രൂപ) വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.
മൊത്തം 3507 കോടി രൂപ പട്ടികജാതി ഉപപദ്ധതിക്കായി വകയിരുത്തി എന്ന് അവകാശപ്പെടുമ്പോഴും, അതിന്റെ ഗുണഫലം താഴേത്തട്ടിലുള്ള അർഹരിലേക്ക് എത്തുന്നില്ല.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക മേഖലകളിൽ ഫണ്ട് വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളുടെ കുടിശ്ശിക തീർക്കാനും സർക്കാർ അടിയന്തരമായി തയ്യാറാകണം.
ആസൂത്രണമില്ലാത്ത ഈ പദ്ധതികൾ പട്ടികജാതി ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us