ശബരിമലയിൽ സ്വർണക്കൊള്ള , സംസ്ഥാനത്ത് തട്ടിപ്പ് ബജറ്റ് ; തട്ടിപ്പും കൊള്ളയും സംസ്ഥാന സർക്കാർ ഭരണമന്ത്രമാക്കിയെന്ന് ബി ജെ പി

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം സമീപനങ്ങൾ എല്ലാം തന്നെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടിയെ വിശ്വാസത്തിൽ എടുത്തു കൊണ്ട് കേരളത്തിൽ ഇന്ന് ഒരു മാറ്റം വരണമെന്ന് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്ന സമയമാണിത്

New Update
Adv K K Aneeshkumar

കൊച്ചി : സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ വിമർശിച്ചത്.

Advertisment

ലോകത്ത് ഒരിടത്തും കെട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് സർക്കാർ നേതൃത്വം നൽകുന്ന ദേവസ്വം ബോർഡ് സർക്കാർ ഒത്താശയോടെ സ്വർണക്കൊള്ള നടത്തിയത്. 

പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നു. ഇതിൽനിന്ന് താൽക്കാലികമായി ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഇപ്പോൾ ഒരു തട്ടിപ്പ് ബഡ്ജറ്റ് പുറത്തിറക്കിയിരിക്കുകയാണ്. 


ഇതിനെല്ലാം ഒത്താശ ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷമായ കോൺഗ്രസ് കാണിക്കുന്നത് എന്ന് അനീഷ് കുമാർ പറഞ്ഞു. ചില കാര്യങ്ങളിൽ പങ്കാളികളും ചില കാര്യങ്ങളിൽ ഒത്താശയുമാണ് ഇടതുപക്ഷത്തിന് വലതുപക്ഷം ചെയ്യുന്നത്. 


ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം സമീപനങ്ങൾ എല്ലാം തന്നെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടിയെ വിശ്വാസത്തിൽ എടുത്തു കൊണ്ട് കേരളത്തിൽ ഇന്ന് ഒരു മാറ്റം വരണമെന്ന് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

അതിനായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ എറണാകുളം സിറ്റി ജില്ലയിലെ മുഴുവൻ പ്രവർത്തകരേയും സജ്ജരാക്കണമെന്ന് അദ്ദേഹം നേതൃയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

Advertisment