/sathyam/media/media_files/2026/01/08/bjp-flag-2026-01-08-19-34-29.jpg)
കൊച്ചി: എറണാകുളം കോതമംഗലത്ത് ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണംതട്ടിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി.എസ് സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ചേലാട് സ്വദേശി ജോര്‍ജിന്റെ പരാതി.
കഴിഞ്ഞ ദിവസം ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ സുനീഷിന്റെ രാജി ബിജെപി എഴുതി വാങ്ങിയിരുന്നു.
പണം തിരികെ ചോദിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും കുടുംബം പരാതിപ്പെടുന്നു.
ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us