/sathyam/media/media_files/2026/02/03/img138-2026-02-03-19-52-25.png)
കൊച്ചി: പുതിയ വാർത്താ ചാനലിന്റെ വരവും അത് ചാനൽ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾക്കുമിടയിൽ റിപോർട്ടർ ടിവിയിൽ സസ്പെൻഷൻ വിവാദം. പുറത്തുനിന്നുളള ചിലരുടെ പരാതിയെ തുടർന്ന് ലീഗൽ കറസ്പോണ്ടന്റിനെ സസ്പെന്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്.
സ്ത്രീപക്ഷ സമീപനം സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന ചാനലിലെ ഒരു മാധ്യമ പ്രവർത്തകനിൽ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റം ഉണ്ടാകുന്നത് ശരിയാണോ എന്ന ചോദ്യമാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
ലൈംഗികപീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ പരാതി ഉന്നയിച്ച വനിതകളിൽ നിന്നാണ് ചാനലിലെ വാർത്താ വിഭാഗത്തിലെ ഉന്നതനും പ്രധാന അവതാരകനുമായ മാധ്യമ പ്രവർത്തകന് ഫോണിലൂടെ പരാതി ലഭിച്ചത്. ഒരാഴ്ച ജോലിയിൽ നിന്ന് മാറ്റിനിർത്താമെന്ന നിർദ്ദേശം.
അവതരിപ്പിച്ചെങ്കിലും പരാതി ഉന്നയിച്ച വനിതകൾ വഴങ്ങിയില്ല. കടുത്ത നടപടി എടുത്തില്ലെങ്കിൽ വിശദാശംങ്ങൾ അറിയിച്ച് കൊണ്ട് ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ഇടുമെന്ന് ഭീഷണി മുഴക്കിയതോടെ പ്രധാന അവതാരകന് അപടകം ബോധ്യമായി. ഇതോടെയാണ് ലീഗൽ കറസ്പോണ്ടന്റിനെ സസ്പെന്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരായ പീഡന പരാതികൾ അടങ്ങുന്ന ഓഡിയോ ക്ളിപ്പുകൾ പുറത്തുവിടുകയും ശക്തമായ നിലപാട് എടുക്കുകയും ചെയ്ത ചാനലിന് ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനെ നടപടി എടുത്ത് മാറ്റിനിർത്തുകയല്ലാതെ മറ്റ് മാർഗമില്ലാതെ വരികയായിരുന്നു.
സസ്പെൻറ് ചെയ്യുന്നതിനോട് ആദ്യം യോജിപ്പ് ഇല്ലാതിരുന്ന ചാനൽ മാനേജ്മെൻറ് നടപടിഎടുത്തില്ലെങ്കിൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ മനസിലാക്കി തീരുമാനം എടുക്കുകയാണ് ചെയ്തത്. എഡിറ്റോറിയൽ ബോർഡിലെ വനിതാ മാധ്യമ പ്രവർത്തകയും കർശനമായ സമീപനം സ്വീകരിച്ചു.
സ്ത്രീകളിൽ നിന്നുളള പരാതിയെ തുടർന്ന് റിപോർട്ടർ ടിവിയിൽ നിന്ന് മാധ്യമ പ്രവർത്തകൻ സസ്പെൻറ് ചെയ്യപ്പെടുന്ന രണ്ടാം സംഭവമാണിത്.നേരത്തെ രാജി വെച്ച മാധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് അന്ന് അസിസ്റ്റൻറ് ന്യസ് എഡിറ്റർ തസ്തികയിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകനെ സസ്പെൻറ് ചെയ്തിരുന്നു.
ഒരുമാസം പുറത്തുനിർത്തിയ ശേഷം അയാളെ തിരിച്ചെടുത്തിരുന്നു.അതുപോലെ ഇപ്പോൾ ലീഗൽ കറസ്പോണ്ടൻറിനെയും ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കും.
രണ്ടാഴ്ച മുൻപാണ് പൊതുരംഗത്തും സാഹിത്യ രംഗത്തും പ്രവർത്തിക്കുന്ന വനിതകളുടെ പരാതിയെ തുടർന്ന് ലീഗൽ കറസ്പോണ്ടൻറിനെ സസ്പെൻറ് ചെയ്യുന്നത്.
ചാനലിൻെറ ബ്രാൻഡ് ഇമേജിനെ ബാധിക്കുമെന്നതിനാൽ നടപടി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻെറ അഭിമുഖം ട്വൻറിഫോർ ന്യൂസ് സംപ്രേഷണം ചെയ്തതോടെ നടപടി പുറത്തുവരികയായിരുന്നു.
അഭിമുഖത്തിൽ പരാതി നൽകിയ വനിതകൾക്കെതിരെ രാഹുൽ ചില പരാമർശം നടത്തിയിരുന്നു.ഇതിന് വിശദീകരണവുമായെത്തിയ അവർ തന്നെയാണ് റിപോർട്ടർ ടിവിയിലെ നടപടി പുറത്തുവിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us