പുതുതായി ആരംഭിക്കുന്ന വാര്‍ത്താ ചാനല്‍ എം ഫൈവ് ലൈവില്‍ ചീഫ് എഡിറ്ററായി ആര്‍. അജിത്ത് കുമാറിനും ന്യൂസ് ഡയറക്ടറായി ജി.കെ സുരേഷ് ബാബുവിനും നിയമനം. ചാനല്‍ ആരംഭിക്കുക ജര്‍ണലിസം ത്രൂ എക്‌സ്പീരിയന്‍സ്ഡ് ഹാന്‍ഡ്‌സ്  കാംപയിനിലൂടെ. ദൃശ്യ മാധ്യമരംഗത്തു നടക്കുന്ന അധാര്‍മികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാര്‍ത്തകളെ എന്റര്‍ടൈന്‍മെന്റ് ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിനു ചേര്‍ന്നതല്ലെന്നു സിഇഒ സോംദേവ്

വാര്‍ത്ത മാധ്യമരംഗത്ത് മുപ്പത്തിയഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് ആര്‍. അജിത്ത് കുമാറും, ജി.കെ. സുരേഷ് ബാബുവും.

New Update
r ajith kumar gk suersh babu

കൊച്ചി: മലയാളത്തില്‍ പുതുതായി ആരംഭിക്കുന്ന വാര്‍ത്താ ചാനല്‍ എം ഫൈവ് ലൈവില്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായി ആര്‍. അജിത് കുമാറിനും, ന്യൂസ് ഡയറക്ടറായി ജി.കെ. സുരേഷ് ബാബുവിനും നിയമനം നല്‍കി മീഡിയ കമ്പനിയായ പ്രജ്‌ന ന്യൂസ് എല്‍.എല്‍.പി. 

Advertisment

കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ആര്‍ സോംദേവില്‍ നിന്നു മഹാത്മാ ഗാന്ധി രചിച്ച 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും നിയമന ഉത്തരവു കൈപ്പറ്റി. 


'ജേര്‍ണലിസം ത്രൂ എക്‌സ്പീരിയന്‍സ്ഡ് ഹാന്‍ഡ്‌സ്' എന്ന കാംപയിനിലൂടെയായിരിക്കും എം ഫൈവ് ലൈവ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും, നിലവില്‍ ദൃശ്യ മാധ്യമരംഗത്തു നടക്കുന്ന അധാര്‍മികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാര്‍ത്തകളെ എന്റര്‍ടൈന്‍മെന്റ് ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിനു ചേര്‍ന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള ജേര്‍ണലിസ്റ്റുകള്‍ കേരളത്തില്‍ ജേര്‍ണലിസം നയിക്കുമെന്നും സി.ഇ.ഒ. സോംദേവ് അറിയിച്ചു.

pr somdev

വ്യവസായ പ്രമുഖന്‍ ആര്‍. പ്രേകുമാറിന്റെ രക്ഷാകര്‍തൃത്വത്തിലാണു ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീകരിച്ചിട്ടുള്ളത്.

വാര്‍ത്ത മാധ്യമരംഗത്ത് മുപ്പത്തിയഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് ആര്‍. അജിത്ത് കുമാറും, ജി.കെ. സുരേഷ് ബാബുവും. 


മംഗളം ദിനപത്രം സി.ഇ.ഒ, മംഗളം ന്യൂസ് ചാനല്‍ മാനേജിങ്ങ് ഡയറക്ടര്‍, ന്യൂസ് മലയാളം ന്യൂസ് ചാനല്‍ സി.ഇ.ഒ എന്നിങ്ങനെ തന്ത്ര പ്രധാനമായ സ്ഥാനങ്ങള്‍ ആര്‍. അജിത്ത് കുമാറും, ജനം ടി.വി ചീഫ് എഡിറ്റര്‍, അമൃത ടി. വി ന്യൂസ് ചീഫ് എന്നീ സുപ്രധാനമായ സ്ഥാനങ്ങളും മാതൃഭൂമിയില്‍ വിവിധ തസ്തികകളിലും ജി.കെ. സുരേഷ് ബാബുവും പ്രവര്‍ത്തിച്ചിട്ടുണ്ട്.


റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍.അളകപ്പന്‍, പബ്ലിക് റിലേഷന്‍സ് വിഭാഗം കണ്‍സല്‍ട്ടന്റ് രഞ്ജിനി ഹരിദാസ്, പ്രോഗ്രാം ഹെഡ് ഷിഭു ചക്രവര്‍ത്തി, ചീഫ് വിഷ്വല്‍ എഡിറ്റര്‍ ടി. ആര്‍. ജിതേഷ്, ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എം.മനോജ്, എച്ച്. ആര്‍. ഹെഡ് വി. ജെ. ടിംസണ്‍, എക്‌സിക്യൂട്ടീവ് ഓഫീസ് മാനേജര്‍ വാസുദേവന്‍, ലൈസണ്‍ ഓഫീസര്‍ റിനോയ് ജോസ്, ബ്രോഡ് കാസ്റ്റ് കണ്‍സല്‍ട്ടന്റ് രാജീവ് മേനോന്‍, ചീഫ് ലൈബ്രറേറിയന്‍ സന്തോഷ് കുമാര്‍, എം.സി. ആര്‍. ഹെഡ് കെ.എല്‍.വിനോദ്, സി.ടി.ഒ. വി.ജി. ജയപാല്‍, ഇവെന്റ്‌സ് മാനേജര്‍ പിങ്കി അരുണ്‍, മോഹന്‍ പുതുശേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment