മാർ ആൻഡ്റൂസ് താഴത്തിനെ പുറത്താക്കണമെന്ന് അല്മായ മുന്നേറ്റം. സീറോ മലബാർ സഭയിലെ ആരാധന ക്രമത്തെ കുറിച്ചു പറയാൻ മാർ ആൻഡ്റൂസിനെ മേജർ ആർച്ച് ബിഷപ്പോ, സിനഡോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അല്മായ മുന്നേറ്റം. ആൻഡ്റൂസ് താഴത്ത് ബിജെപി സംഘപരിവാർ ഏജന്റ് ആണോയെന്ന് പോലും സംശയി ക്കേണ്ടിയിരിക്കുന്നുവെന്ന് അല്മായ മുന്നേറ്റം

എറണാകുളം അതിരൂപതയിലെ ആറര ലക്ഷം വിശ്വാസികളെയും, 490വൈദീകരെയും നിരന്തരം അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന മാർ ആൻഡ്റൂസ് താഴത്തിനെ എറണാകുളം അതിരൂപത അതിർത്തിയിൽ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് അല്മായ മുന്നേറ്റം പ്രഖ്യാപിച്ചു.

New Update
1001639790

കൊച്ചി : സീറോ മലബാർ സഭയെയും, ഭാരത കത്തോലിക്കാ സഭയെയും നിരന്തരം അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്ന മാർ ആൻഡ്റൂസ് താഴത്തിനെ സീറോ മലബാർ സഭാ സിനഡിൽ നിന്നും തൃശൂർ അതിരൂപതയുടെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അല്മായ മുന്നേറ്റം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനോടും, സീറോ മലബാർ സിനാടിനോടും ആവശ്യപ്പെട്ടു.

Advertisment

സീറോ മലബാർ സഭയിലെ ആരാധന ക്രമത്തെ കുറിച്ചു പറയാൻ മാർ ആൻഡ്റൂസിനെ മേജർ ആർച്ച് ബിഷപ്പോ, സിനഡോ ചുമതലപ്പെടുത്തിയിട്ടില്ല.

 ആരാധന ക്രമം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണെന്നും അല്മായ മുന്നേറ്റം ഓർമ്മിപ്പിച്ചു.

എറണാകുളം അതിരൂപതയിലെ ആറര ലക്ഷം വിശ്വാസികളെയും, 490വൈദീകരെയും നിരന്തരം അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന മാർ ആൻഡ്റൂസ് താഴത്തിനെ എറണാകുളം അതിരൂപത അതിർത്തിയിൽ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് അല്മായ മുന്നേറ്റം പ്രഖ്യാപിച്ചു.

സീറോ മലബാർ സഭയിലെ ആരാധന ക്രമപ്രശ്നത്തിൽ മുസ്ലിം തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് പറഞ്ഞു നടക്കുന്ന മാർ ആൻഡ്റൂസ് താഴത്ത് ബിജെപി സംഘപരിവാർ ഏജന്റ് ആണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.

കാരണം ഭാരതത്തിൽ ആകമാനം നടക്കുന്ന ക്രിസ്ത്യൻ പീഡനങ്ങളിലും, മണിപ്പൂർ അക്രമങ്ങളിലും ഒരു പ്രസ്താവന കൊണ്ട് പോലും ബിജെപി ഭരണകൂടത്തെ വിമര്ശിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യാത്ത സിബിസിഐ പ്രസിഡന്റ്‌ കൂടിയായ മാർ ആൻഡ്റൂസ് നിരന്തരം മുസ്ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്ന നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയിൽ അറിയിച്ചു.

ഇത് വരെയും അനുഭവിച്ച മുഴുവൻ അധികാരവും കൈവിട്ട് പോകുന്നവന്റെ ജല്പനങ്ങൾ മാത്രമായി തള്ളിക്കളയാവുന്നതല്ല മാർ ആന്ഡ്റൂസിന്റെ വാക്കുകൾ, മേജർ ആർച്ച് ബിഷപ്പ് ആകാനും, കർദിനാൾ ആകാനും ഇനി കഴിയില്ലെന്നുള്ള ചിന്തയും ആകെയുള്ള സിബിസിഐ പ്രസിഡന്റ്‌ സ്ഥാനവും അവസാനിക്കുന്നു, തൃശൂർ മെത്രാപോലിത്ത സ്ഥാനം ഏതാനും മാസങ്ങൾ കഴിഞ്ഞാൽ അതും അവസാനിക്കും എന്നുള്ള തിരിച്ചറിവിൽ മാർ ആൻഡ്റൂസ് താഴത്തിന്റെ സമനില തെറ്റിയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അല്മായ മുന്നേറ്റം പരിഹസിച്ചു.

Advertisment