/sathyam/media/media_files/2026/02/05/kalam-paranja-kadha-2026-02-05-22-18-49.png)
കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ നാളത്തെ റിലീസ് മാറ്റിവെച്ചു. സെൻസർ ബോർഡ് സ്ക്രീനിങ് പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്.
സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സിനിമയുമായി കേസിന് ബന്ധം എന്താണെന്ന് ഹൈക്കോടതി ആവർത്തിച്ചു. റിലീസിന് മുൻപായി സിനിമയുടെ ട്രെയിലർ കാണാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഫെബ്രുവരി 8 ന് വീണ്ടും പരിഗണിക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
സിനിമ പുറത്തുവന്നാൽ അത് മാധ്യമവിചാരണക്ക് കാരണമാകുമെന്നും അഫാന്‍റെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കൂടാതെ, കേസിന്‍റെ വിചാരണ നടക്കുന്നിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിലുണ്ടായിരുന്നു.
2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാൻ ആണ് ഏക പ്രതി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us