വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാനാണെന്ന് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളമാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് സാബു ജേക്കബ്ബ്; കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് എൻഡിഎ നേതാക്കൾ

ഇ. ശ്രീധരന്‍ തയാറാക്കുന്ന ഹൈസ് പീഡ് റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍തുണയുണ്ട്. ഡിഎംആര്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പിക്കും.

New Update
rajeev chandrasekhar sabu j jacob
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: അമേരിക്കയുമായുള്ള വ്യാപാരകരാര്‍ ഭാരത ത്തിന്റെ ചരിത്രവിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം. ജേക്കബും പറഞ്ഞു. ഭാരതത്തിന്റെ ഇച്ഛാശക്തിയില്‍ അമേരിക്ക മുട്ടുമടക്കുകയായിരുന്നു. യുഎസ് ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചത്. 

Advertisment

ഭാരത-യൂറോപ്യന്‍ യൂണിയന്‍, യുഎസ് വ്യാപാര കരാറുകളെ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാകുന്നതുകൊണ്ടാണ്. ഉത്പാദന മേഖലയില്‍ ചൈനയുടെ മേധാവിത്തം തകരുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 


2020ന് മുന്‍പ് കൊവിഡ് കാലഘട്ടംവരെ ലോകത്ത് ചൈനയുടെ മേധാവിത്വമായിരുന്നു. എന്നാല്‍ അതിനുശേഷം ഉത്പാദന രംഗത്ത് ഭാരതം മുന്നേറുക യായിരുന്നു. 

ആപ്പിള്‍ ഫോണ്‍ 25 ശതമാനം ഇപ്പോള്‍ ഭാരതത്തിലാണ് ഉത്പാദിപ്പിക്കുന്നത്. മാനുഫാക്ചറിങ് രംഗത്ത് വലിയ മുന്നേറ്റമാണ് ഭാരതം നടത്തുന്നത്. ഇതാണ് എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ ചൊടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യുവാക്കള്‍ക്കായി വന്‍ തൊഴില്‍ സാധ്യതയാണ് തുറക്കുന്നത്. വന്‍ നിക്ഷേപവും ഇതിലൂടെ ലഭിക്കും. ഭാരതം മാനുഫാക്ടറിങ് ഹബ്ബായി മാറുകയും ചെയ്യും.


കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് പറയുന്നത് തികച്ചും തെറ്റാണ്. വന്ദേഭാരതും അമൃത് ഭാരത് ട്രെയിനുകളുമെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചല്ല കേരളത്തിന് ലഭിച്ചത്. 


ഇ. ശ്രീധരന്‍ തയാറാക്കുന്ന ഹൈസ് പീഡ് റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍തുണയുണ്ട്. ഡിഎംആര്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പിക്കും. അത് പഠിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്നും നേതാക്കള്‍ പറഞ്ഞു. 

കൊല്ലത്ത് ഇഎസ്‌ഐ ആശുപത്രി 600 കോടി മുടക്കി കോളജ് ആക്കാനായി കേന്ദ്രം പണം അനുവദിച്ചിട്ട് അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. എയിംസ് കേരളത്തിന് 2017ല്‍ അനുവദിച്ചതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്ഥലമേറ്റെടുത്ത് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. 

എന്നാല്‍ കേരളത്തോടൊപ്പം അനുവദിച്ച മധുരയില്‍ എയിംസ് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണിത് സംഭവിക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലാണ് ഇവിടെ ശ്രദ്ധ. 


തെരഞ്ഞെടുപ്പിന് 45 ദിവസങ്ങള്‍ മുമ്പുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ശബരി പാത സംബന്ധിച്ച് ആത്മാര്‍ത്ഥതയില്ല. ഇരുമുന്നണികളും ഇക്കാര്യത്തില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. 


വികസിത കേരളമാണ് എന്‍ഡിഎയുടെ ലക്ഷ്യം. വിവാദ രാഷ്ട്രീയം മാറ്റി വികസിത രാഷ്ട്രീയമാണ് എന്‍ ഡിഎയുടെ ലക്ഷ്യം. ഇരുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. 

ഭാരതം വികസരംഗത്ത് കുതിച്ചുചാടുമ്പോള്‍ കേരളം തകര്‍ച്ചയെ നേരിടുകയാണ്. ഇതിനുള്ള പരിഹാരമാണ് എന്‍ഡി എയുടെ വികസിത രാഷ്ട്രീയം. 


ഒരു നാടെങ്കിലും മാതൃകാനാടായി മാറണം എന്ന ലക്ഷ്യത്തിലാണ് കിഴക്കമ്പലത്ത് ട്വന്റി20 പ്രവര്‍ത്ത നമാരംഭിച്ചതെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഈ മാതൃക സമീപ പഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിച്ചു. ഈ മാതൃക കേരളത്തിലെമ്പാടും വ്യാപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ഇല്ലായ്മ ചെയ്യുവാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 


ഈ സാഹചര്യത്തില്‍ വികസിത രാഷ്ട്രീയത്തിനൊപ്പം പോകുവാനാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്‍ഡിഎക്കൊപ്പം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment