New Update
/sathyam/media/media_files/2026/02/06/img179-2026-02-06-22-57-39.png)
കൊച്ചി:എറണാകുളം പറവൂർ ചക്കുമരശ്ശേരിയിൽ യുവാവിന്റെ കാലിൽ വാഹനം കയറി ഇറങ്ങി. പ്രദേശവാസിയായ രാഹുൽ എന്ന യുവാവിന്റെ കാലിലൂടെയാണ് വാഹനം കയറിയിറങ്ങിയത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നു കളഞ്ഞു.
Advertisment
ഇന്നലെ രാത്രി 9.05നാണ് സംഭവം. കാലിൽ ടയര്‍ കയറി യുവാവ് റോഡിൽ വീഴുന്ന സമയത്ത് രണ്ട് വലിയ വാഹനങ്ങളാണ് ഇരുവശത്തേക്കും പോയിരുന്നത്. തലനാരിഴയ്ക്കാണ് കൂടുതൽ അപകടം ഒഴിവായത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം ഏതാണെന്ന് കൃത്യമായി മനസിലാക്കാനായില്ല.
ഇരുട്ടിൽ ചില വാഹങ്ങളുടെ നമ്പറും കാണാനായില്ല. ഓടികൂടിയ നാട്ടുകാരായ യുവാക്കളാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. പൊലീസ് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us