റോഡിന് കുറുകെ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി. എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമമെന്ന് പരാതി

മേതലയിൽ വെച്ച് മുമ്പുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.

New Update
img(191)

കൊച്ചി: എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമമെന്ന് പരാതി. ടി.എം അബ്ദുൽ അസീസിന് നേരെയാണ് ആക്രമണമുണ്ടായത്. 

Advertisment

റോഡിന് കുറുകെ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തിയെന്നാണ് പരാതി. പരിക്കേറ്റ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു. 


മേതലയിൽ വെച്ച് മുമ്പുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Advertisment