കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ഇടിയേറ്റ് താഴെ വീണ അർച്ചനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

New Update
accident

തൃപ്പൂണിത്തുറ: കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരി മരിച്ചു. ഇൻഫോപാർക്ക് ജീവനക്കാരി ചെങ്ങന്നൂർ സ്വദേശിനി അർച്ചന (30) ആണ് മരിച്ചത്. എസ്എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലത്തിൽ ശനിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.

Advertisment

പാലത്തിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കവേ പാലത്തിൻ്റെ മധ്യഭാഗത്തുവച്ച് കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയേറ്റ് താഴെ വീണ അർച്ചനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അർച്ചന സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം വൈറ്റിലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Advertisment