സെലിബ്രിറ്റി സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കോൺഗ്രസ്. രമേഷ് പിഷാരടിയും ഐഎം വിജയനും കോൺഗ്രസിൻ്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു ; നാട്ടികയിൽ ഐ എം വിജയനെ രംഗത്തിറക്കാൻ നീക്കം

ഇക്കുറി കോൺഗ്രസിൻ്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ സിനിമാ താരങ്ങളടക്കം സെലിബ്രിറ്റികൾ ഇടം പിടിച്ചിട്ടുണ്ട്

New Update
Congress

കൊച്ചി : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

Advertisment

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ പരമാവധി മണ്ഡലങ്ങളിൽ മത്സര രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത് . 

ഇക്കുറി കോൺഗ്രസിൻ്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ സിനിമാ താരങ്ങളടക്കം സെലിബ്രിറ്റികൾ ഇടം പിടിച്ചിട്ടുണ്ട് .

ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ എം.എം വിജയൻ നാട്ടിക സംവരണ മണ്ഡലത്തിലെ സാധ്യതാ പട്ടികയിലാണ് ഇടം പിടിച്ചത്.ഐ എം വിജയനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം .

ചലച്ചിത്ര താരം രമേഷ് പിഷാരടിയും സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ മണ്ഡലത്തിലാണ് രമേഷ് പിഷാരടിയെ പരിഗണിക്കുന്നത്.

സാധ്യതാ പട്ടികയിൽ നിന്നും വിജയ സാധ്യതയും മത സാമുദായിക പരിഗണനകളും കണക്കിലെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡാകും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക

Advertisment