/sathyam/media/media_files/2026/02/09/img28-2026-02-09-20-50-07.png)
കൊച്ചി: ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിർദേശം.
മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണമെന്നും ഹൈക്കോടതി.
സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്.
കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറോളം ആളുകളിൽ നിന്നായി 412 ഗ്രാം സ്വർണം കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ടെന്നാണ് ചീഫ് വിജിലൻസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊടിമരം പുനര്‍നിര്‍മാണത്തിനായി സംഭാവന വാങ്ങിയതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 27 പേരില്‍ നിന്നാണ് സംഭാവനയായി സ്വര്‍ണം സ്വീകരിച്ചത്.
എത്രത്തോളം സ്വര്‍ണം സംഭാവനയായി സ്വീകരിച്ചു, അത് എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സംഭാവന നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തണം.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന കൊടിമര നിര്‍മാണത്തിലാണ് കോടതി പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭാവനയായി സ്വീകരിച്ച സ്വർണത്തിന്റെ വിവരങ്ങൾ മഹ്‌സറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് ദേവസ്വം ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 27 പേർ സ്വർണ്ണം നൽകിയെങ്കിലും മഹാസറിൽ വിവരങ്ങൾ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us