New Update
/sathyam/media/media_files/2025/08/12/street-dog-2025-08-12-22-35-29.jpg)
കൊച്ചി: എറണാകുളം എരൂരിൽ ലോറി ഡ്രെെവർക്ക് നേരെ തെരുവ് നായ ആക്രമണം. അടിമാലി സ്വദേശിയായ പോൾസൺ എന്നയാൾക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായിരിക്കുന്നത്.
Advertisment
അടിമാലിയിൽനിന്നും പന്തൽപണിക്കുള്ള സാധനങ്ങളുമായി എരൂരിലെത്തി അവിടെ വെയർഹൗസിനടുത്ത് ലോറി പാർക്ക് ചെയ്തപ്പോഴായിരുന്നു സംഭവം.
ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രെെവർ ലോറിക്കടയിൽ നായ്ക്കൾ കിടന്ന് കുരക്കുന്നത് കണ്ട് അവയെ ഓടിക്കാനായെത്തിയപ്പോഴാണ് ആക്രമിച്ചത്.
ആറ് നായകൾ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും കെെയ്യിലുമടക്കം പോൾസണിന്റെ ശരീരം മുഴുവൻ ആക്രമിച്ചു.
പരിക്കേറ്റ ഡ്രെെവറെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം അടിമാലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി അതീവ ​ഗുരുതരമായ മുറിവാണ് ഡ്രെെവർക്കുണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us