രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വൈകിട്ടോടെ വര്‍ധിച്ചു. പവന് 640 രൂപ വര്‍ധിച്ച് 1,16,440 രൂപയായി

രാവിലെ 1,15,800 രൂപയായിരുന്നു പവന്‍ വില. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും.

New Update
gold ornaments

കൊച്ചി: രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വൈകിട്ടോടെ വര്‍ധിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 14,555 രൂപയായപ്പോള്‍ പവന് 640 രൂപ വര്‍ധിച്ച് 1,16,440 രൂപയായി. 

Advertisment

രാവിലെ 1,15,800 രൂപയായിരുന്നു പവന്‍ വില. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും.


വന്‍ കുതിപ്പിനൊടുവില്‍ ജനുവരി അവസാനത്തോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. 


ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലെത്തി. എന്നാല്‍, പിന്നീടുള്ള ഒരാഴ്ചയില്‍ 8520 രൂപയുടെ വര്‍ധനവാണുണ്ടായത്. 

Advertisment