/sathyam/media/media_files/2026/02/11/1001652274-2026-02-11-13-58-22.jpg)
കൊച്ചി :വിശാല കൊച്ചി വികസന അതോറിട്ടിയിൽ (ജി സി ഡി എ )യിൽ താൽക്കാലിക ജീവനക്കാരെ നിയമപരമായ നിയമന നടപടികൾ മറികടന്ന് സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ അനീതിയാണെന്നും യുവജനങ്ങളോടുള്ള തുറന്ന വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പി.എസ്.സി പരീക്ഷകൾ എഴുതി വർഷങ്ങളായി നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അവഗണിച്ചുകൊണ്ട്, പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തം ആളുകളെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.
യോഗ്യതക്കും സുതാര്യതക്കും പകരം പാർട്ടി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.
ജി സി ഡി എ പോലുള്ള പൊതുസ്ഥാപനങ്ങളിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
ജി സി ഡി എ യിലെ എല്ലാ നിയമനങ്ങളും പി.എസ്.സി വഴി മാത്രം നടപ്പിലാക്കുക
താൽക്കാലികരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും യുവമോർച്ച ഉന്നയിച്ചു.
യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം നിശ്ചയിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ ചേർന്ന യോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു
യുവമോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റിനു ഹർഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന സെക്രട്ടറി കെ.എസ് ഉണ്ണി പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us