/sathyam/media/media_files/2026/02/12/kuwj-1741104316545-482dae46-6ec6-43b2-b7ef-4707e8703509-900x506-2026-02-12-09-47-22.webp)
കൊച്ചി : കെയുഡബ്ല്യുജെയിലെ ഫണ്ടു തട്ടിപ്പിനും സ്ത്രീപീഡന കേസുകളിലും നടപടിക്കൊരുങ്ങിയ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിനെതിരെ മൂന്നു ജില്ലാ കമ്മിറ്റികൾ തുറന്ന പോരിനിറങ്ങി.
കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികൾ.
കോഴിക്കോട്ട് ഫെബ്രുവരി ഒന്നിനു ചേർന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റി സുരേഷ് എടപ്പാളിനെ പരസ്യമായി വെല്ലുവിളിച്ചു.
കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിനായി എറണാകുളം ജില്ലാ സെക്രട്ടറി ഷജിൽ കുമാർ നടത്തിയ അനധികൃത പണപ്പിരിവിനെതിരെ അന്വേഷണ കമ്മിഷൻ പ്രഖ്യാപിച്ച സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നാണ് പ്രമേയം.
സംസ്ഥാന കമ്മിറ്റിക്ക് ഇക്കാര്യത്തിൽ അധികാരമില്ലെന്ന വിചിത്ര വാദവും ഉന്നയിക്കുന്നുണ്ട്.
ജില്ലാ ഘടകങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നടപടി എടുക്കാനും സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടെന്ന യൂണിയൻ ബൈലോ വ്യവസ്ഥകൾ കണ്ടില്ലെന്നു നടിച്ചാണ് പ്രമേയം.
ജില്ലാ ഘടകങ്ങളുടെ സ്ഥാവര ജംഗമ ആസ്തികളുടെയെല്ലാം ഉടമസ്ഥാവകാശം സംസ്ഥാന ജനറൽ സെക്രട്ടറിയിൽ നിക്ഷിപ്തമാണെന്നാണ് ബൈലോയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കേസരി സ്മാരക ട്രസ്റ്റിനെതിരെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചതും സുരേഷ് എടപ്പാളിനെതിരെയുള്ള നീക്കത്തിനു പ്രേരണയായിരുന്നു.
ഓഡിറ്റ് കമ്മിറ്റിയുടെ പരിശോധനയുമായി ജില്ലാ കമ്മിറ്റി സഹകരിക്കാത്തതിനാൽ ഒരു ദിവസത്തെ പരിശോധനയ്ക്കു ശേഷം കമ്മിറ്റിക്കു പിൻവാങ്ങേണ്ടി വന്നു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിസഹകരണത്തിൽ പ്രതിഷേധിച്ചു ഓഡിറ്റ് കമ്മിറ്റി അംഗം രാജി ച്ചിരുന്നു. പകരം അംഗത്തെ നിയോഗിച്ചെങ്കിലും ഓഡിറ്റ് പരിശോധന മുടങ്ങി.
ആലപ്പുഴയിൽ ജില്ലാ പ്രസിഡൻ്റ് റോയി കൊട്ടാരച്ചിറ ഉൾപ്പെടെ ഭാരവാഹികൾക്ക് എതിരെ വനിതാ അംഗം നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ അന്വേഷണ കമ്മിഷൻ നടപടി നിർദേശിച്ചിട്ടും നടപ്പാക്കാൻ സുരേഷ് എടപ്പാളിനു കഴിഞ്ഞില്ല.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യട്ടെയെന്ന ഉപാധിക്കു മുന്നിൽ സംസ്ഥാന കമ്മിറ്റിക്കു വഴങ്ങേണ്ടി വന്നു. ഫലത്തിൽ ആരോപണത്തിൽ പ്രതികളായ ജില്ലാ ഭാരവാഹികൾ തന്നെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്ന പ്രഹസനം നടക്കും.
കെയുഡബ്ല്യുജെ ഭരണ ഘടനാ ഭേദഗതി വിഷയത്തിലും സുരേഷ് എടപ്പാളിനു ഇടങ്കോൽ ഇട്ടിരിക്കുകയാണു വിമത വിഭാഗം. ഭരണഘടനാ ഭേദഗതി ചർച്ചകൾക്ക് അന്തമില്ലാതെ തുടരുന്നുവെന്നു മാത്രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us