/sathyam/media/media_files/2026/02/12/rss-bjp-2026-02-12-14-44-15.jpg)
കൊച്ചി: സംസ്ഥാനത്ത് ബി.ജെ.പിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ അജൻഡയിൽ നിന്നു വ്യതിചലിക്കേണ്ടെന്ന് ബി.ജെ.പിക്ക് ആർ.എസ്.എസ് നിർദ്ദേശം.
വോട്ട് സമാഹരണത്തിനായി മറ്റു പിന്നാക്ക (ഒബിസി), പട്ടിക ജാതി (എസ്.സി) വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചു വിശ്വാസ്യ തയാർജിച്ചു വിജയം നേടണമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുപ്രധാന ചർച്ച ഇന്നലെ ആലുവയിലാണു നടന്നത്. സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളും ചർച്ചയായെന്നാണ് കരുതപ്പെടുന്നത്.
ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതലക്കാരനായ ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെ, സഹചുമതലക്കാരിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലാജെ, ആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണൻ, പ്രചാരക് ഹരികൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ഡന്റുമാരായ പി.കെ.കൃഷ്ണദാ ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ എന്നിവരും ആർഎസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ് ബാബു തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ലെന്നും ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളിൽ മാത്രമാണ് ജയിക്കാനായത്.
കോട്ടയം ജില്ലയിൽ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് ആയില്ല. 96 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ 12 പേർ മാത്രമാണ് ജയിച്ചത്.2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.
നിലവിൽ ഹിന്ദുത്വയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ ഓരോ മണ്ഡലത്തിലും ഹിന്ദുമതത്തിലെ വിവിധ ജാതി വിഭാഗങ്ങളിൽ എത്ര വോട്ടർമാരുണ്ടെന്ന കണക്കെടുക്കാൻ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് നിർദേശിച്ചിരുന്നു.
ഓരോ പ്രദേശത്തും പ്രവർത്തിക്കുന്ന വിവിധ സമുദായ സംഘടനാ നേതാക്കളുടെ പേരും ഫോൺ നമ്പരും ശേഖരിക്കാനും നിർദ്ദേശമുണ്ട്.
ഓരോ സമുദായത്തിന്റെയും സവിശേഷ സ്വഭാവം, ചരിത്രം, ആചാരാനുഷ്ഠാനങ്ങൾ, ആചാര്യന്മാർ, സമുദായത്തിൽനിന്നുള്ള സാമൂഹിക പരിഷ്‌കർത്താക്കന്മാർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.
വിവിധ വിഭാഗങ്ങളിൽപ്പെട്ട പ്രമുഖർ, കീ വോട്ടർമാർ തുടങ്ങിയവരുടെ പട്ടികയും തയ്യാറാക്കും. സാമൂഹിക സമ്പർക്കം (സോഷ്യൽ ഔട്ട്റീച്ച്) എന്നപേരിൽ സംസ്ഥാന വ്യാപകമായി ഈ പരിപാടി നടക്കും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് സാമൂഹിക സമ്പർക്കത്തിന്റെ ചുമതലക്കാരൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us