അറസ്റ്റ് നിയമ വിരുദ്ധം, എഫ്ഐആർ റദ്ദാക്കണം. പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ ഇന്ന് വിധി

എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എസ്ഐടി ആവശ്യപ്പെട്ടിട്ടുള്ളത്.

New Update
pankaj-govanrdhan-sabarimala-jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹ‍‍ർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

Advertisment

അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയിട്ടുള്ളത്. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്ന് ഹ‍ർജയിൽ ആവശ്യപ്പെടുന്നു. 

തന്റെ സ്ഥാപനത്തിൽ നിന്നും എസ്ഐടി കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണ്. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹ‍ർജിയിൽ വ്യക്തമാക്കുന്നു.

എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എസ്ഐടി ആവശ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി സന്നിധാനത്തു നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു.

എസ്‌ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. എത്ര സ്വര്‍ണമാണ് ശബരിമലയില്‍ നിന്നും സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായി നഷ്ടമായത് എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്.

Advertisment