/sathyam/media/media_files/2026/02/17/national-farmers-party-added-in-nda-2026-02-17-18-42-24.jpg)
കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം നടന്ന എൻഡിഎ നേതൃത്വ ക്യാമ്പിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ എൻഎഫ്‌പി നേതാക്കളായ ജോർജ് ജെ മാത്യു, എംവി മാണി എന്നിവരെ എൻഡിഎയിലേക്ക് സ്വീകരിച്ചു. 'വികസിത കേരളം' എന്ന ആശയത്തിൽ ആകൃഷ്ടരായാണ് എൻ.എഫ്.പി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമായത്.
എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ അടക്കമുളള മുതിർന്ന എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയുടെ എൻഡിഎ പ്രവേശനം.
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളായ ജോർജ് ജെ മാത്യു, എം വി മാണി എന്നിവരുടെ നേതൃത്വം വരുംകാലങ്ങളിൽ വികസിത കേരളമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ.
മധ്യ കേരളത്തിൽ ഇക്കുറി വലിയ മുന്നേറ്റമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ക്രൈസ്തവ - കർഷക വോട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ബി ജെ പി യുടേത്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാക്കളേയും കർഷക സംഘടനാ നേതാക്കളേയും കൂടെ കൂട്ടാനുള്ള നീക്കങ്ങളും ബി ജെ പി നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us