New Update
/sathyam/media/media_files/2026/02/18/1001668760-2026-02-18-10-39-02.jpg)
കൊച്ചി: അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍.
ഇതേസിനിമയുടെ നിര്‍മാതാവ് ആന്‍ സരിഗ ആന്റണി നല്‍കിയ സാമ്പത്തിക തട്ടിപ്പിലാണ് തൃപ്പൂണിത്തുറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
Advertisment
കേസില്‍ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറാമാനും പ്രതികളാണ്.
സൈജുകുറുപ്പ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഭിലാഷം. രണ്ടുകോടി 25 ലക്ഷത്തിന് ചിത്രം പൂര്‍ത്തിയാക്കാമെന്നായിരുന്നു സംവിധായകന്‍ ഷംസുദ്ദീന്‍ നിര്‍മാതാവിനെ അറിയിച്ചത്.
എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നേകാല്‍ കോടി രൂപ ചെലവായെന്നും നിര്‍മാതാവ് പറയുന്നു.
തന്നെ കബളിപ്പിച്ചെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും കാണിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us