സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്ന പരാതിയിൽ സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

ചിത്രത്തിന്റെ നിർമാതാവ് തൃപ്പൂണിത്തുറ സ്വദേശി ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. സംവിധായകന്റെയും മറ്റുള്ളവരുടെയും നടപടികൾ മൂലം തനിക്ക് 4 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

New Update
shamzu zayba

കൊച്ചി: സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്നാരോപിച്ചുള്ള പരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസു സൈബ എന്നറിയപ്പെടുന്ന ഷംസുദീനെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment