New Update
/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊച്ചി: സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു.
Advertisment
ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. കോടതിവിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.
ജനുവരി മൂന്നിനായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദവും കോടതി ശരിവെച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us