'സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ട്'. കേരള സ്റ്റോറി താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യവും ഇല്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിക്കാനാണെന്ന് അന്നേ പറഞ്ഞിരുന്നു.

New Update
rajeev chandrasekhar press meet-2

കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. 

Advertisment

ഇഷ്ടമുള്ളവർക്ക് സിനിമ കാണാം. സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ടെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേരള സ്റ്റോറി കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു രാജീവ്‌ ചന്ദ്ര ശേഖറിൻ്റെ മറുപടി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിക്കാനാണെന്ന് അന്നേ പറഞ്ഞിരുന്നു. കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. 

കോൺഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. തന്ത്രിയെ ന്യായീകരിക്കാൻ ബിജെപി ഇല്ല. അത് കോടതി തീരുമാനിക്കും. 

അത് ഞങ്ങൾ നേരത്തെ പറഞ്ഞതാ. എസ്ഐടിയിൽ വിശ്വാസം ഇല്ല. തന്ത്രിയെ അറസ്റ്റ് ചെയ്തത് തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ ആണെന്ന് കോടതി തന്നെ പറഞ്ഞു. 

Advertisment