സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗത്തിനെതിരെ കേസെടുക്കണം; ഒദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചുമാണ് തിരഞ്ഞെടുപ്പ് കാമ്പയിന്‍ ; ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ

ഡാറ്റ മോഷണത്തിനെതിരെ ഹൈക്കോടതി വിധികളും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്‍കാന്‍ പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡാറ്റ മോഷ്ടിച്ചത്.

New Update
satheesan

കൊച്ചി :തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും അവസാനമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചു.

Advertisment

ഡാറ്റ മോഷണത്തിനെതിരെ ഹൈക്കോടതി വിധികളും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്‍കാന്‍ പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡാറ്റ മോഷ്ടിച്ചത്.


അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. 


നേരത്തെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് നവകേരള സര്‍വെ നടത്താന്‍ ശ്രമിച്ചു. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയ ശേഷമാണ് പണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നാട്ടുകാരുടെ നികുതിപ്പണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. നികുതിപ്പണം നല്‍കിയുള്ള പ്രചരണത്തിനു വേണ്ടി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.


ട്രൈബല്‍ കോളനികളില്‍ പോയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 


ഒദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഉപയോഗിച്ച് നടത്തുന്നതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം.

അത് വയ്ക്കാന്‍ വലിയ ഹാള്‍ പണിയേണ്ടി വരും. കത്രിക 50 വര്‍ഷം വയറ്റില്‍ കിടന്നാലും കുഴപ്പമില്ലെന്നാണ് പറഞ്ഞത് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Advertisment