അന്വേഷണ കമ്മിറ്റികള്‍ ‌‌‌ചികിത്സാ പിഴവിനെ വെള്ളപൂശാന്‍: " ചികിത്സാപ്പിഴവ് വരുത്തിയവര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ ബാധിക്കപ്പെട്ടവരാണോ കുറ്റക്കാർ '', ചോദ്യമുന്നയിച്ച് കെ.സി വേണുഗോപാൽ ; ചികിത്സാപിഴവിനെ തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങി എറണാകുളം അമൃത ആശുപ്രതിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാ ജോസഫിനെ കെ.സി വേണുഗോപാൽ എം പി സന്ദർശിച്ചു

ജാതിയും ജെന്‍ഡര്‍ കാര്‍ഡും ഇറക്കി രക്ഷപെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളെ മോശമായി ചിത്രീകരിക്കാന്‍ ആരും ശ്രമിക്കുന്നില്ല. പക്ഷെ, അവിടെ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെക്കേണ്ട സിസ്റ്റം പൂര്‍ണ്ണമായും പരാജയമാണ്. 

New Update
img(100)

കൊച്ചി :ചികിത്സാ പിഴവ് സംഭവിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണ കമ്മിറ്റികള്‍ ഇത്തരം സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടി മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. 

Advertisment

ഇതുവരെ പ്രഖ്യാപിച്ച കമ്മിറ്റികള്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന് മേല്‍ നടപടികളൊന്നും കാര്യമായി ഉണ്ടായിട്ടില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


ചികിത്സാപിഴവ് വരുത്തിയവര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ ബാധിക്കപ്പെട്ടവരാണോ കുറ്റക്കാര്‍? അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം വിചിത്രമാണ്. കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടാകുമ്പോള്‍ അത് സമ്മതിച്ച് അവ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. 


ജാതിയും ജെന്‍ഡര്‍ കാര്‍ഡും ഇറക്കി രക്ഷപെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളെ മോശമായി ചിത്രീകരിക്കാന്‍ ആരും ശ്രമിക്കുന്നില്ല. പക്ഷെ, അവിടെ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെക്കേണ്ട സിസ്റ്റം പൂര്‍ണ്ണമായും പരാജയമാണ്. 

കേരളത്തിന്റെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിലാണ്. വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് പരിഹാസ്യമാണ്. 

ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണെന്നും ചികിത്സാ പിഴവ് ഏത് ആശുപത്രിയിലുണ്ടായാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Advertisment