/sathyam/media/media_files/2026/02/24/janaseva-sports-academy-2026-02-24-00-26-53.jpg)
നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വേണ്ടി ജനസേവ ശിശുഭവൻ കെട്ടിടങ്ങളിൽ ആരംഭിച്ച ജനസേവ സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനം പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസ് നിർവഹിക്കുന്നു. ഒളിമ്പ്യൻ അനില്‍ഡാ തോമസ്, ഡോ. സി. എം. ഹൈദരാലി, ജോസ് മാവേലി, അഡ്വ ചാർളി പോൾ, ഡോ.ബിന്ദു എം, കരുമാലൂർ കരുമാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി എ മുജീബ്, വാർഡ് മെമ്പർ ഇ എം അബ്ദുൽസലാം, എം എം ജേക്കബ്, ചിന്നൻ ടി പൈനാടത്ത്, ജാവന്‍ ചാക്കോ, ജോർജ് ജോൺ വാലത്ത്, ഡോ ഫ്രെഡി സൈമൺ, ജോസഫ് എം പുതുശ്ശേരി, എ.എസ്. രവിചന്ദ്രൻ തുടങ്ങിയവർ സമീപം
കൊച്ചി: ജനസേവ ശിശുഭവൻ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ കായിക പരിശീലനത്തിനായി ആരംഭിച്ച സ്പോർട്സ് അക്കാദമി പത്മശ്രീ ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
വളർന്നുവരുന്ന തലമുറയുടെ ആരോഗ്യപരിപാലനത്തിന് മുൻതൂക്കം കൊടുക്കുന്നതിനു വേണ്ടി ജനസേവ ആരംഭിച്ചിരിക്കുന്ന സ്പോർട്സ് അക്കാദമി നമ്മുടെ നാടിന് ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് പരിശീലന പരിപാടികൾ ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ 2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്സ് താരം അനിൽ ഡാ തോമസ് മുഖ്യാതിഥിയായി.
ജനസേവ പ്രസിഡൻറ് അഡ്വ ചാർളി പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചെയർമാൻ ജോസ് മാവേലി ആമുഖപ്രഭാഷണം നടത്തി. ആലുവ സെറ്റിൽമെൻ്റ് സ്കൂളിന് സമീപമുള്ള ഇരുപത്തയ്യായിരം ചതുരശ്ര അടി വരുന്ന ജനസേവ ശിശുഭവൻ കെട്ടിടമാണ് സ്പോർട്സ് അക്കാദമിയായി മാറിയിരിക്കുന്നത്.
പെൺകുട്ടികൾക്ക് 'സൗജന്യ കായിക പരിശീലനം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ജനസേവയുടെ ലക്ഷ്യം. അക്കാദമിയിലെ പരിശീലകരായി മൂന്ന് വനിതാ കൊച്ചു മാരെയും നിയമിച്ചിട്ടുണ്ട്.
ഡോ. സി. എം ഹൈദരാലി, യുസി കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഹെഡ് ഡോ.ബിന്ദു എം, കരുമാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി എ മുജീബ്, വാർഡ് മെമ്പർ ഇ എം അബ്ദുൽസലാം, എം എം ജേക്കബ്, ചിന്നൻ ടി പൈനാടത്ത്, ജാവന്‍ ചാക്കോ, ഡോ ഫ്രെഡി സൈമൺ, ജോർജ് ജോൺ വാലത്ത്, ജോസഫ് എം പുതുശ്ശേരി, എ. എസ്. സുരേന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സന്മനസുള്ളവരുടെ കൂട്ടായ്മയില്‍ 1996-ല്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയ ആലുവ ജനസേവ 1999-ലാണ് 'തെരുവുമക്കളില്ലാത്ത ഇന്ത്യ' എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ജനസേവ ശിശുഭവന്‍ ആരംഭിച്ചത്. സാമൂഹ്യസേവനത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിട്ട ജനസേവ ഇന്ന് ദേശീയ തലത്തിലേക്ക് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
2024 ജൂണില്‍ ചേരിപ്രദേശങ്ങളിലെ കുട്ടികളുടെ സമുദ്ധാരണത്തിനുവേണ്ടി രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി ജനസേവ ഉഡാന്‍ അക്കാദമിയും 2025 ൽ ഉത്തർപ്രദേശിലെ ലക്നൗവിൽ ജനസേവ വൺതാര അക്കാദമിയും ആരംഭിച്ചിട്ടുണ്ട്. രണ്ടിടത്തുമായി ആയിരത്തിൽ പരം കുട്ടികൾ വിദ്യാഭ്യാസം നടത്തുന്നു.
1999 ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ സുഖ്‌ദേവ് സിംഗ് കാംങാണ് 6 മുതല്‍ 18 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ നിര്‍മ്മിച്ച ജനസേവ ശിശുഭവന്റെ ഗേള്‍സ് ഹോം, ബോയ്‌സ് ഹോം എന്നിവയുടെ ഉത്ഘാടനം നടത്തിയത്.
പിന്നീട് 2002-ല്‍ 6 വയസിനു താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി തുടങ്ങിയ ജനസേവ ഫൗണ്ടലിംഗ് ഹോമും 2005-ല്‍ ജനസേവയിലെ കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാദമിയും ജനസേവ ശിശുഭവന്റെ ഭാഗമായി.
തെരുവിലെ യാതനകളിലും പീഢനങ്ങളിലും ഉഴറി ഒരുപക്ഷേ ജീവിതം നശിച്ചുപോകേണ്ടിയിരുന്നവരും ക്രിമിനല്‍ സംഘങ്ങളില്‍പെട്ട് സാമൂഹ്യ വിരുദ്ധരാകേണ്ടിയിരുന്നവരുമായ രണ്ടായിരത്തില്‍പരം കുട്ടികള്‍ ജനസേവ ശിശുഭവനിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ യാതൊരു സഹായമോ ഗ്രാന്റുകളോ കൂടാതെ സന്മനസ്സുള്ളവരുടെ സഹായത്തോടെയാണ് ഈ പ്രസ്ഥാനങ്ങള്‍ എല്ലാം ജനസേവ നടത്തിക്കൊണ്ടു പോന്നത്.
പ്രത്യേക മതത്തിന്റെയോ രാഷ്ട്രീയ സംഘടനകളുടെയോ പിന്‍ബലമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ജനസേവ ശിശുഭവന്‍ നിരവധി പ്രതിസന്ധികളെ തരണംചെയ്താണ് ഇന്നത്തെ നിലയിലെത്തിയിട്ടുള്ളത്.
ജനസേവയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരും സ്വാര്‍ത്ഥമതികളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കഴിവിനൊത്ത് പരിശ്രമിച്ചിട്ടും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടും അവയെല്ലാം അതിജീവിച്ച് പാവപ്പെട്ട നിരാലംബരായ പൈതങ്ങളുടെ ആശ്രയ കേന്ദ്രമായി ജനസേവ ഇന്നും നിലകൊള്ളുന്നു.
ബാങ്ക് ജീവനക്കാര്‍, നഴ്‌സ്മാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ആയുര്‍വേദ തെറാപ്പിസ്റ്റുമാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്യൂട്ടീഷന്‍മാര്‍, ഷെഫുമാര്‍, ഇതര സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാര്‍, ടെക്‌സ്റ്റൈല്‍ ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍, സന്തോഷ് ട്രോഫി താരമുള്‍പ്പെടെ നിരവധി ജില്ലാ സംസ്ഥാന കായിക താരങ്ങള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയുടെ അഭിമാനമായി ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലുണ്ട്. ഇതില്‍ ഇരുപത്തേഴോളം പെണ്‍കുട്ടികളെ ജനസേവ മുന്‍കയ്യെടുത്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും അവര്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us