New Update
/sathyam/media/media_files/2026/02/25/cbg-2026-02-25-01-29-11.png)
കൊച്ചി: ജൈവമാലിന്യസംസ്‌കരണത്തിന് ബിപിസിഎല്ലിന്റെ സഹകരണത്തോടെ ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാർ പൂർത്തിയാക്കിയ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
Advertisment
പകൽ 11ന് പ്ലാന്റ് പരിസരത്താണ് ചടങ്ങ്. ദിവസവും 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് ആറ് ടണ്ണോളം കംപ്രസ്‌ഡ് ബയോഗ്യാസും ആറ് ടണ്ണോളം വളവും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. 80 കോടിയോളം രൂപയാണ് നിർമാണ ചെലവ്.
തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി, വ്യവസായമന്ത്രി പി രാജീവ്, ബെന്നി ബെഹനാൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, മേയർ വി കെ മിനിമോൾ, ബിപിസിഎൽ സിഎംഡി സഞ്ജയ് ഖന്ന, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us