New Update
/sathyam/media/media_files/2025/11/05/sabarimala-high-court-2025-11-05-17-01-28.png)
കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലും ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് നടപടി. പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാനും രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും നിര്‍ദേശം.
Advertisment
ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് നിര്‍ദേശം നൽകിയത്. പടിപൂജ ബുക്ക് ചെയ്തത് വ്യാജ മേല്‍വിലാസങ്ങളിലെന്ന് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയത് ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തില്‍. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.
പടിപൂജ ബുക്കിങ് മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമവിരുദ്ധം. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us