New Update
/sathyam/media/media_files/2026/02/20/kerala-blasters-2026-02-20-21-30-45.png)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് സംബന്ധിച്ച പ്രതിസന്ധികള്‍ അവസാനിക്കുന്നു.
Advertisment
ഒരു മത്സരത്തിനുള്ള വാടക മൂന്ന് ലക്ഷം രൂപ എന്ന നിരക്കില്‍ ടീം മാനേജ്മെന്‍റ് ജിസിഡിഎയുമായി കരാര്‍ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിന് 4.20 ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്.
ചര്‍ച്ചയ്ക്ക് പിന്നാലെ ഇത് മൂന്നു ലക്ഷമാക്കുകയായിരുന്നു. ഡെപ്പോസിറ്റ് തുക ഒരു കോടി രൂപ നിരക്കില്‍ തുടരും.
അവസാന നിമിഷം ജിസിഡിഎ വാടക കൂട്ടിച്ചോദിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ പ്രതിസന്ധിയിലായിരുന്നത് . നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുക ചോദിച്ച് ഇ-മെയിൽ അയച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us