ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളത്. എപ്പോഴാണ് മെസേജ് അയക്കേണ്ടത് എന്നതിൽ സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടത്. സർക്കാർ ജീവനക്കരുടെ വ്യക്തിവിവരങ്ങള്‍ ചോർന്നു എന്ന ഹർജിയ്ക്കെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി

കേരള സ്റ്റേറ്റ് ഐ.ടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.

New Update
highcourt

കൊച്ചി: സർക്കാർ ജീവനക്കരുടെ വ്യക്തിവിവരങ്ങള്‍ ചോർന്നതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്നും എപ്പോഴാണ് മെസേജ് അയക്കേണ്ടത് എന്നതിൽ സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.

Advertisment

എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ അല്ല പ്രശ്നമെന്നും ഹരd]ജിക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക്‌ പേരുൾപ്പെടെയുള്ള മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനമാണെന്ന് ഹരജിക്കാർ വാദിച്ചു.


കേരള സ്റ്റേറ്റ് ഐ.ടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.


എന്നാൽ ഐടി മിഷന് ഇത്തരത്തിൽ സന്ദേശങ്ങൾ ഒരേസമയം അയക്കാൻ സാധിക്കില്ലെന്നും ഇതിൽ ഡാറ്റ കൈമാറ്റം നടന്നിട്ടുണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈകോടതി നാളെ വിശദമായ വാദം കേൾക്കും.

Advertisment