'ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ് കണ്ടിട്ടുള്ളത്. കാലടി സര്‍വകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ട്'. വിസിയായി ചുമതലയേറ്റ് സിസാ തോമസ്

കാലടി സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമായ വിഷയങ്ങളാണ്.

New Update
sisa-thomas

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സര്‍വകലാശാല വിസി ഡോക്ടര്‍ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്. 

Advertisment

സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിന് കാലടിയുടെ അധികം ചുമതലയും നൽകിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കാലടി സംസ്കൃത സര്‍വകലാശാല ആസ്ഥാനത്തെത്തി സിസാ തോമസ് ചുമതലയേറ്റത്. 

ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ്‌ താൻ കണ്ടിട്ടുഉള്ളതെന്നും കാലടി സര്‍വകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ചുമതലയേറ്റശേഷം സിസാ തോമസ് പറഞ്ഞു.

അറിവിന്‍റെ അക്ഷരങ്ങൾ തുറന്നുകൊടുത്ത ഒരു വ്യക്തിയുടെ പേരിലുള്ള സർവകലാശയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. ഇതൊരു ഭാഗ്യമായി കാണുന്നു. 

കാലടി സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമായ വിഷയങ്ങളാണ്. ഇക്കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. 

സാമ്പത്തിക പ്രതിസന്ധിയുടെ കാര്യങ്ങള്‍ മനസിലാക്കും. നാളെ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയിലെത്തും. മന്ത്രിയുമായി ചര്‍ച്ച നടത്തും. മുൻ വിസിയെ മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിശോധന നടത്തും. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ്എ അഡ്മിഷൻ നൽകിയതും പരിശോധിക്കുമെന്ന് സിസാ തോമസ് പറഞ്ഞു.

Advertisment