അങ്കമാലിയിൽ വീടിന് തീപിടിച്ചു; അച്ഛനും അമ്മക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

New Update
fire angamali.jpg

കൊച്ചി: എറണാകുളത്ത് വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ് കുര്യൻ, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല.

Advertisment
Advertisment