Advertisment

മസാല ബോണ്ട്, ഫെമ നിയമലംഘനം; ഇഡി അന്വേഷണത്തിനെതിരെയുള്ള തോമസ് ഐസക്കിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

New Update
Dr.T.M Thomas Isaac

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്‍കിയ സമന്‍സാണ് കിഫ്ബിയും തോമസ് ഐസക്കും ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം.

മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇഡിയുടെ നിലപാട്.

Advertisment