കൊച്ചി: സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യങ്ങൾക്ക് വിട്ടുനൽകിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആശ വ്യക്തമാക്കിയിട്ടുണ്ട്.