Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളികൾ ഒക്ടോബർ നാലിന് പണിമുടക്കും, എല്ലാ കലക്ടറേറ്റുകൾക്ക്​ മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

New Update
2390970-lorry-897979

​കൊച്ചി: ചരക്ക്​ വാഹനങ്ങൾ ഒക്ടോബർ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ്​ 24 മണിക്കൂർ പണിമുടക്ക്​ നടത്തുന്നത്​. എല്ലാ കലക്ടറേറ്റുകൾക്ക്​ മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

Advertisment

സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ്​ എഞ്ചിനീയറിങ്​ ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. ദേശീയ വർക്കിങ്​​ കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

Advertisment