/sathyam/media/media_files/2025/04/28/XhrVumbLeKijtToRqKWK.jpg)
കൊച്ചി:ഹിരൺദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പർ വേടനെതിരായ പീഡന പരാതിയിൽ സമഗ്രമായ അന്വേഷണത്തിന് പൊലീസ്.തെളിവുകൾ ശേഖരിച്ചാൽ ഉടൻ വേടന് നോട്ടീസ് നൽകും. താരത്തെ അറസ്റ്റ് ചെയുന്നതിൽ നിയമോപദേശം തേടാനും നീക്കമുണ്ട്.
തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ഇന്നലെയാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.ആദ്യം ബലാൽസംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നൽകിയ പരാതിയിൽ പറയുന്നത്.
പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്.നേരത്തെ കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വച്ചെന്ന കേസിലും വേടന്‍ അറസ്റ്റിലായിരുന്നു.വേടന്‍റെ ഫ്‌ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.
മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് വേടനെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി.