അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനായ മകനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആസ്തിക് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്.
വെളിയത്ത് സനല്‍ (39), ഭാര്യ സുമി (38) എന്നിവരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവര്‍ക്കും പൊളളലേറ്റിരുന്നു
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്നു വിഷം കലര്‍ത്തിയ ഐസ്‌ക്രീമിന്റെ അവശിഷ്ടവും പൊലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉറങ്ങിയ ശേഷം കിടപ്പു മുറിയില്‍ തീകൊളുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് പറഞ്ഞു. പാചക വാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നു. ആത്മഹത്യയെന്ന് സൂചന നല്‍കുന്ന കുറിപ്പും ഇവരുടെ കാറില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.