കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

New Update
1490258-11

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്.

Advertisment

ബിനാനിപുരം , കുട്ടമ്പുഴ എസ് എച്ച് ഒമാരും അന്വേഷണ സംഘത്തില്‍ ഉണ്ട്. പ്രതി റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്.

വിഷയത്തില്‍ പൊലീസ് നിയമപദേശം തേടും. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. മാതാപിതാക്കളെ കൂടി കേസില്‍ പ്രതികളാക്കാന്‍ ആണ് പോലീസ് തീരുമാനം. റമീസിനു വേണ്ടി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Advertisment