കൊച്ചി: കേരളത്തിലുടനീളമുള്ള 20ലധികം കോളേജുകളെ പങ്കെടുപ്പിച്ച് ഫോറം മാള്‍ സംഘടിപ്പിച്ച പ്രഥമ ഫാഷന്‍ മേളയായ ഫോറം ഫാഷന്‍ ഫേസ്ഓഫില്‍ സെന്റ് തെരേസാസ് ടീം വിജയികളായി. ജെഡി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നുള്ള സൂര്യ, സെന്റ് തെരേസാസ് കോളേജിലെ മേഘ എന്നിവര്‍ ഔട്ട്‌സ്റ്റാന്റിംഗ് പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരം നേടി.
വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത നല്‍കിയ ഫാഷന്‍ ഫേസ് ഓഫില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കപ്പെട്ടു. അത്യാധുനിക ഫാഷന്റെ ഹബ്ബായി വളര്‍ന്നുവരുന്ന കേരളത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി വിദ്യാര്‍ഥികളുടെ അവതരണം. പത്തു കോളേജുകളാണ് ഫൈനലില്‍ മാറ്റുരച്ചത്.
വിജയികളായ സെന്റ് തെരേസാസ് ടീമിന് ഒന്നര ലക്ഷം രൂപയുടെ സമ്മാനമാണ് ലഭിച്ചത്. വിജയികള്‍ക്ക് സിനിമാ താരം മഞ്ജു വാര്യര്‍ പുരസ്‌കാരം സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ സിനിമാ താരങ്ങളായ അമിത് ചക്കാലക്കല്‍, ദീപ്തി സതി, ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണ, ഫോറം മാള്‍ വൈസ് പ്രസിഡ് വിനയ് ഷേണായി, സെന്റര്‍ ഹെഡ് സജീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഫാഷന്‍ ഫേസ്ഓഫ് പങ്കെടുത്തു.