ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈവിട്ട കളിയാകുമെന്നുറപ്പായി. റിപ്പോര്‍ട്ടിന്‍റെ സമ്പൂര്‍ണ രൂപം ഹൈക്കോടതിയിലെത്തുന്നതോടെ സൂപ്പര്‍ താരത്തിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമാകുമെന്ന് വിലയിരുത്തല്‍ ? നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച സര്‍ക്കാരിന്‍റെ പിടിയില്‍ നിന്നും കളി ഇനി കോടതിയുടെ കോര്‍ട്ടിലേയ്ക്ക്. ഒരു മന്ത്രിയുടെ രാജിയും അനിവാര്യമായേക്കും !

ഇരകളുടെ പരാതിയില്ലാതെ തന്നെ സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് ഉറപ്പായതോടെ മലയാള സിനിമയിലെ വമ്പന്‍ സ്രാവുകളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യത തെളിഞ്ഞു.

New Update
ema committee report-2

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹൈക്കോടതികൂടി ഇടപെട്ടതോടെ ആരോപണവിധേയരായ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും ഇവരെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം നേരിടുന്ന സര്‍ക്കാരും വിയര്‍ക്കുമെന്നുറപ്പായി.

Advertisment

ഇരകളുടെ പരാതിയില്ലാതെ തന്നെ സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് ഉറപ്പായതോടെ സമ്പൂര്‍ണ നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍ താരം ഉള്‍പ്പെടെയുള്ള മലയാള സിനിമയിലെ വമ്പന്‍ സ്രാവുകളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യത തെളിഞ്ഞു.

പരാതിയില്ലാതെ കെസെടുക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് പൊളിച്ചടുക്കിക്കൊണ്ടുള്ളതാണ് ഇന്ന് ഹൈക്കോടതിയുടെ ഇടപെടല്‍. റിപ്പോര്‍ട്ട് കെട്ടിപ്പൂട്ടി വെക്കാനുള്ളതാണോയെന്ന് ചോദിച്ച ഹൈക്കോടതി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


വിഷയത്തില്‍ താരങ്ങളുടെ അളവും തൂക്കവും നോക്കാതെ കര്‍ശന നിലപാടിലേയ്ക്ക് പ്രതിപക്ഷം കൂടി നീങ്ങിയതോടെ സര്‍ക്കാര്‍ വെട്ടിലായി.


സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ച് ഹൈക്കോടതി പറയാന്‍ പോകുന്നത് എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ചങ്കിടിപ്പുണ്ട്. സര്‍ക്കാരിന് ഏറെ ഇഷ്ടമുള്ള മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനിഷ്ടകരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

മാത്രമല്ല, മന്ത്രി കെബി ഗണേഷ് കുമാറിനെ സമ്മര്‍ദത്തിലാക്കുന്ന ചില ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അത് വിവാദമായാല്‍ മന്ത്രിക്കും പതിവുപോലെ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തേയ്ക്ക് വഴി തെളിയും. കൊല്ലം എംഎല്‍എ മുകേഷിന്‍റെ കാര്യത്തിലും സര്‍ക്കാരിന് തലവേദന ഉറപ്പാണ്. അതുകൂടി മനസിലാക്കിയാണ് പ്രതിപക്ഷ വിഷയത്തില്‍ കര്‍ശന നിലപാടിലേയ്ക്ക് നീങ്ങുന്നത്.


റിപ്പോര്‍ട്ടിന്‍റെ പുറത്തുവരുന്ന ഭാഗങ്ങളിലും വരാത്ത ഭാഗങ്ങളിലും ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത് 'സമ്പൂര്‍ണ നടനായ' ഏറ്റവും അധികം ആരാധകരുള്ള സൂപ്പര്‍ താരത്തിെനെതിരെയാണ്.


കേസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ ഈ താരത്തിന്‍റെ അറസ്റ്റു തന്നെയാകും നിര്‍ണായക നീക്കമായി മാറുകയെന്നതാണ് നിലവിലെ വിലയിരുത്തല്‍. മൊഴി നല്‍കിയ വനിതാ താരങ്ങളും ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളും ലക്ഷ്യം വയ്ക്കുന്നത് 'വിഷയ വിദഗ്ദ്ധനായ' ഈ താരത്തെ തന്നെയാണ്.

എണ്ണം പറഞ്ഞ് സ്ത്രീ വിഷയം ആഘോഷമായി കൊണ്ടുനടന്ന താരത്തിന് ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്നു തന്നെയാണ് സൂചന. വിവാദത്തിന്‍റെ പോക്ക് ആ നിലയിലേയ്ക്കുതന്നെയാണ്.

Advertisment