/sathyam/media/media_files/Cwj4pmOzP7QIGn4ZgtBR.jpg)
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പീഡന പരാതികളില്‍ ആടി ഉലയുന്ന മലയാള സിനിമയില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ ആദ്യ അറസ്റ്റ് എംഎല്‍എ നടന്‍ മുകേഷില്‍ തുടങ്ങേണ്ടി വരുമെന്ന് സുചന.
ആരോപണത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്ന യുവ നടിയുടെ ഇടപെടലില്‍ കെസെടുത്താല്‍ യുവതാരം ജയസൂര്യ, നടന്‍ ബാബുരാജ് എന്നിവരുടെ അറസ്റ്റും ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടാകും.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരം വളരെ മോശമായ പെരുമാറ്റമാണ് നടന്‍ മുകേഷില്‍ നിന്നും ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. മറ്റൊരു നടികൂടി മുകേഷിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതോടെ മുകേഷിനെതിരെ നടപടി ഉറപ്പാണ്. അതിന് സര്‍ക്കാര്‍ മടിച്ചുനിന്നാല്‍ കോടതി ഇടപെടലിന് ശ്രമം ഉണ്ടായേക്കും.
കേസെടുത്താലും എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും. സമാന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്‍റിനെ ഒരു മാസക്കാലും ജയിലിലിട്ട കീഴ്വഴക്കം സര്‍ക്കാരിനുണ്ട്. അന്ന് വിന്‍സെന്‍റ് രാജിവച്ചിരുന്നില്ലെന്നത് മുകേഷിന് ചൂണ്ടിക്കാണിക്കാം. പക്ഷേ നിലവില്‍ അദ്ദേഹത്തിന് ചുമതല നല്‍കിയിട്ടുള്ള ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിന് ഒഴിയേണ്ടി വരും.
പൊതുവിഷയങ്ങളില്‍ തെരുവിലിറങ്ങി വളരെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് നടന്‍ ജയസൂര്യ. ഇയാള്‍ക്കെതിരെ കടന്നുപിടിച്ചെന്നു കാട്ടി രണ്ട് നടികളാണ് രംഗത്തു വന്നിരിക്കുന്നത്. സ്ഥിരമായി നടികള്‍ ബാത്ത്റൂമില്‍ പോകുന്നത് നിരീക്ഷിക്കുകയും തിരികെ വരുമ്പോള്‍ കാത്തിരുന്ന് കടന്നു പിടിച്ച് ചുംബിക്കുകയും ചെയ്യുന്നതാണ് ജയസൂര്യയുടെ ഹോബി.
യുവനടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് ബാബുരാജിനെതിരായ പരാതി. ഈ ആരോപണത്തിലും ഇര കേസു കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനാല്‍ തന്നെ ബാബുരാജിന്‍റെ കാര്യത്തിലും അറസ്റ്റ് അനിവാര്യമായേക്കും.