നിലവിലെ കേസുകളില്‍ രഞ്ജിത്, ബാബുരാജ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റും അമ്മ ഭാരവാഹികളുടെ രാജിയും കൂടിയാകുമ്പോള്‍ വിവാദം തണുപ്പിച്ച് പ്രമുഖ വേട്ടക്കാരെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരങ്ങളും ഭരണ പ്രമുഖരും ! കൂട്ടരാജി ആലോചിച്ച് ഉറപ്പിച്ചു തന്നെ !

സിനിമയിലെ ഭാരവാഹികള്‍ ഒന്നടങ്കമാണ് രാജി വച്ചതെങ്കിലും പകരം സംവിധാനമായ അഡ്ഹോക്ക് കമ്മറ്റിയായി ഇതേ ഭാരവാഹികള്‍ തന്നെ അധികാരത്തില്‍ തുടരും. 2 മാസത്തിനകം പുതിയ ഭാരവാഹികള്‍ എന്നാണ് വിശദീകരണം.

New Update
renjith baburaj

കൊച്ചി: അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിലൂടെ വിവാദം തണുത്താറുമെന്ന പ്രതീക്ഷയില്‍ താരങ്ങള്‍. ആരോപണം ഉയര്‍ന്നശേഷം രാജിവയ്ക്കുന്നതിനു പകരം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു കരുതല്‍ രാജിയായി ഇതിനെ കാണുന്നവരുമുണ്ട്.

Advertisment

സിനിമയിലെ ഭാരവാഹികള്‍ ഒന്നടങ്കമാണ് രാജി വച്ചതെങ്കിലും പകരം സംവിധാനമായ അഡ്ഹോക്ക് കമ്മറ്റിയായി ഇതേ ഭാരവാഹികള്‍ തന്നെ അധികാരത്തില്‍ തുടരും. 2 മാസത്തിനകം പുതിയ ഭാരവാഹികള്‍ എന്നാണ് വിശദീകരണം.


ഇന്ന് ഒരു ഭാരവാഹിതന്നെ പ്രതികരിച്ചതുപോലെ അതിനിടയില്‍ അഗ്നിശുദ്ധി വരുത്തുന്ന ഭാരവാഹികള്‍ക്ക് തുടര്‍ന്നും പദവികള്‍ ഏറ്റെടുക്കുകയും ചെയ്യാം. 


ഫലത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൂട്ടരാജി എന്ന തീരുമാനത്തിലേയ്ക്ക് അമ്മ ഭാരവാഹികള്‍ എത്തുന്നത്.

തല്‍ക്കാലം വിവാദങ്ങള്‍ ഒന്ന് തണുപ്പിക്കാന്‍ രാജി ഉപകരിക്കുമെന്ന് ഒരു വിഭാഗം ഉപദേശിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഇതിനോടകം തന്നെ ശക്തമായി നടക്കുന്നുണ്ട്.


അതിനിടെ നിലവിലെ പരാതികളില്‍ കേസെടുക്കുകയും സംവിധായകന്‍ രഞ്ജിത്ത്, ബാബുരാജ് ഉള്‍പ്പെടെയുള്ളവരെ പേരിനെങ്കിലും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതോടെ അതിന്‍റെ മറവില്‍ മുതിര്‍ന്ന താരങ്ങളെ രക്ഷിക്കുകയും ചെയ്യാമെന്ന് ഇവര്‍ കരുതുന്നു.


എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ചിന്തിക്കുന്ന വഴികളില്‍കൂടി മാത്രം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങണമെന്നില്ല. വിവാദം കൈവിട്ട കളിയായി മാറാനാണ് എല്ലാ സാധ്യതകളും.  

Advertisment