കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ കൊലപാതകം; മോഷണശ്രമത്തിനിടെയെന്ന് സൂചന

സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സൂചന

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
crime

ആലപ്പുഴ: മോഷണശ്രമത്തിനിടെയാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര കൊല്ലപ്പെട്ടതെന്ന് സൂചന.മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് ഇവര്‍ ഒളിവിലാണ്. 

Advertisment

അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.

സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു സുഭദ്ര ഇവിടെ വരാറുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നു കണ്ടെത്തിയ മൃതദ്ദേഹം സുഭദ്രയുടേത് തന്നെ ആണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവരെ കാണാനില്ലെന്ന് മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹം ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുര്‍ഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു

Advertisment