/sathyam/media/media_files/k4mVr9lGL0d0qyrWnn1m.jpg)
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സൃഷ്ടിച്ച വിവാദ കേസുകളില്‍ ആദ്യ അറസ്റ്റ് നടന്‍ സിദ്ദിഖിന്‍റേത് ആകുമെന്നുറപ്പായി.
ഹൈക്കോടതി നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ താരത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
സഹനടി നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നത്. നടിയുടെ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ ഇവരുടെ മൊഴിയിലെ വസ്തുതകള്‍ ശരിയാണെന്ന് സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2016 -ല്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി.
അതിനിടെ അറസ്റ്റ് ഉറപ്പായതോടെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയതായാണ് സുചന. താരത്തിന്‍റെ കൊച്ചിയിലെ വസതികളില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്‍റെ അഭിഭാഷകരുടെ നീക്കം. ഇതോടെ സുപ്രീംകോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും വരെ ഒളിവില്‍ കഴിയാനായിരിക്കും സിദ്ദിഖിന്‍റെ നീക്കം.
അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ആരോപണത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.