കൊച്ചി: രാജ്യത്തെ പ്രമുഖ സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് കമ്പനിയായ ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് സേവന നിരക്കുകളില്‍ 10.2 ശതമാനം വര്‍ധന ഏര്‍പ്പെടുത്തുന്നു.
നേരത്തേ ഗതി ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി 2025 ജനുവരി ഒന്നു മുതലാണ് അതിവേഗ വിതരണ സേവനങ്ങള്‍ക്ക് നിരക്കു വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ 1 നും ഡിസംബര്‍ 31 നും ഇടയില്‍ കരാറൊപ്പിടുന്ന ഉപഭോക്താക്കള്‍ക്ക് വില വര്‍ധന ബാധകമാവില്ല.
2019ല്‍ ഗതി ലിമിറ്റഡ് ഏറ്റെടുത്തതിനു ശേഷം നിരക്കു വര്‍ധന ഇതാദ്യമാണ്. വര്‍ധിക്കുന്ന പ്രവര്‍ത്തന നിക്ഷേപത്തിനും ഉന്നത സേവന നിലവാരം കാത്തു സൂക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പരിഷ്‌കരണങ്ങള്‍ എന്നിവയും മുന്‍ നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഗതി എക്‌സ്പ്രസ് ആന്റ് സപ്ലെ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കേതന്‍ കുല്‍ക്കര്‍ണിയും ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഉദയ് ശര്‍മ്മയും പറഞ്ഞു.