Advertisment

മൂവാറ്റുപുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എൻജിനീയറിങ്ങ് വിദ്യാർഥി മരിച്ചു

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്

New Update
moovattupuzha

മൂവാറ്റുപുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എൻജിനീയറിങ്ങ് വിദ്യാർഥി മരിച്ചുമൂവാറ്റുപുഴ∙ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സിദ്ധാർഥ് എന്ന വിദ്യാർഥിയാണ് മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾ‌ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Advertisment

ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Advertisment