Advertisment

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി.

New Update
police Untitledmani

കൊച്ചി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിനു ശേഷം ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കർണാടക സ്വദേശി അറസ്റ്റിൽ.

Advertisment

ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി. 

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിനു ശേഷം ചാറ്റിലൂടെ വിശ്വാസ്യത നേടിയ ശേഷമാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് കൊച്ചി സ്വദേശിയെ ഈരപ്പ ബോധ്യപ്പെടുത്തിയതോടുകൂടിയാണ് പരാതിക്കാരൻ പണം നൽകിയത്. പിടിയിലായ പ്രതി ഇതിനു മുൻപ് സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

Advertisment